ഔചിത്യം തീരെയില്ലാത്ത വിരുന്നുകാരനെ കാത്തു
മരച്ചുവടുകളില്‍ മഴയും നഞ്ഞു ഞാനും നടക്കുന്നു.
മഴയോടെനിക്ക് പ്രണയമാണ്, കടലിനോടും അതെ
എങ്കിലും അവനെ തന്നെയാണ് കാത്തിരിക്കുന്നത് താനും
ഏതു വളവിലാണ് അവന്‍ എന്നെക്കാത്ത് ഒളിച്ചിരിക്കുന്നത്
അവനെ കാണാത്തവര്‍ക്ക് അവനെ കാണാന്‍ കാഴ്ചയില്ല
ആരോട് ചോദിക്കും ഞാന്‍ അവനെ പറ്റി
മരച്ചുവടുകളില്‍ മഴയും നഞ്ഞു ഞാനും നടക്കുന്നു.
മഴയോടെനിക്ക് പ്രണയമാണ്, കടലിനോടും അതെ
എങ്കിലും അവനെ തന്നെയാണ് കാത്തിരിക്കുന്നത് താനും
ഇന്നലെയും ഇന്നും നാളെയും
അവന്‍ എന്നും ഉണ്ടാകും
നീണ്ടു മുന്നോട്ടുകിടക്കുന്നു എന്ന് തോന്നുന്ന വഴിയില്‍
ഏതു വളവിലാണ് അവന്‍ എന്നെക്കാത്ത് ഒളിച്ചിരിക്കുന്നത്
കണ്ടുമുട്ടുന്നവരാകട്ടെ കണ്ണടക്കുന്നു
ആരോട് ചോദിക്കും ഞാന്‍ അവനെ പറ്റി
ആര്‍ക്കും അറിയില്ലല്ലോ അവനെ
തൊട്ടു നില്‍ക്കുമ്പോള്‍ പോലും ആരുടേയും കണ്ണില്‍ പെടാതെ എങ്ങനെ ആണവന്‍ ഒളിച്ചു കളിക്കുന്നത്
പുരസ്ക്കരങ്ങളുടെ തിളകമോ, തോങ്ങലോ ഇല്ലാതെ തന്നെ അവന്‍ പ്രശസ്തനാണ്
എന്നിട്ടും ആരും അവനെ തിരിച്ചറിയുന്നില്ലല്ലോ..
അവനെ തീവ്രമായി മോഹിച്ചു കാത്തിരുന്ന
രാത്രികള്‍ എത്ര ..പകലുകള്‍ എത്ര..
വിരലുകളില്‍ നിറങ്ങള്‍ പടരുന്നതിന് മുമ്പേ
എന്നെ കൂടെകൂട്ടൂ എന്ന് ചോദിച്ചത് എത്ര തവണ..
എന്റെ ചഷകം ദൂരെ ഇരിക്കെ തന്നെ ..
രാത്രികളില്‍ ഇപ്പോഴും
ആകാശങ്ങളിലെ നക്ഷത്രങ്ങളുടെ എണ്ണം കൂടിയും
കുറഞ്ഞും കൊണ്ടേ ഇരിക്കുന്നത് ഞാന്‍ കാണുന്നു.