ഈ പളുങ്ക് മാല കോര്‍ത്തിരിക്കുന്ന വര്‍ണ്ണനൂല്‍ വിറക്കുന്നു
ഈ പളുങ്ക് മണികള്‍ക്ക് വല്ലാത്ത ഭാരം
നൂല് വിടരുന്നു പൊട്ടി പോകുന്നു
ഇരുകൈകളും കൊണ്ട് ഞാന്‍ അതു താങ്ങുകയാണ്
അവസാന ഇഴയും വിറക്കുന്നു ...
പ്രതീക്ഷകള്‍ കൈവിടാനുള്ളവയല്ലേല്ലോ
വിടരും മുമ്പേ വാടിപ്പോയ എന്‍റെ പൂമൊട്ട്
തളര്‍ന്നു കുമ്പിട്ടു മണ്ണിനെ ചുംബിച്ചു മുഖം പൊതി തേങ്ങുന്നു
ഞാന്‍ എന്തു ചെയ്യാന്‍ ഒരു തുള്ളി കണ്ണീര്‍ പൊഴിക്കുക അല്ലാതെ
(1995 )
ആ നൂലിഴ സ്വപ്നപ്പുറന്തോടുള്ള
ReplyDeleteഅനേകം മുത്തുമണികളുടെ ഓര്‍മ്മ.
കൊഴിഞ്ഞു വീണാലും
സ്മൃതികളുടെ പളുങ്കുകണ്ണകളാല്‍
വീണ്ടും തുന്നിയെടുക്കാനാവുമതിന്
വാക്കുകളുടെ ഉടയാടകള്‍.
ആരും... ഞാന്‍ പോലും അറിയാതെ പൊട്ടി പോയൊരു പളുങ്ങുമാല
ReplyDeleteപെറുക്കി വച്ച മുത്തുകള്‍ വീണ്ടും തുന്നികൂട്ടി അത് ഹൃദയത്തില്‍ അണിഞ്ഞു നടക്കാന്‍ എന്ത് രസം..!!മുത്ത്‌കള്‍ക്ക് എപ്പോഴതെക്കാളും തിളക്കം..!!