Thursday, July 07, 2011

ചുവര്‍ചിത്രങ്ങള്‍

ഇത്ര കാലം ഞാന്‍ എന്‍റെ മനസ്സിനോട്

കടംകഥകള്‍ പറയുകയായിരുന്നു ,

മണ്ണില്‍ കളിച്ചു ചെളിപുരണ്ട കൈകളാല്‍

മനസിന്‍റെ വെള്ള ചുവരുകള്‍

ഞാന്‍ വല്ലാണ്ട് വൃത്തികേടാക്കിയിരിക്കുന്നു

കഴുകിത്തുടക്കാന്‍ ആവതായിട്ടും എന്‍റെ കൈകള്‍

എന്തെ മടിച്ചുവെന്നു ഞാന്‍ വിസ്മയിക്കുകയായിരുന്നു..



ഇപ്പോള്‍ മാത്രമാണ് കാണുന്നത്,

ചുവരില്‍ ഞാന്‍ കോറിയിട്ട ചിത്രങ്ങള്‍ ..






അവയില്‍ തെളിഞ്ഞു കത്തുന്ന സൂര്യ രശ്മികള്‍..

ചെളിയില്‍ വിരിഞ്ഞു നില്‍ക്കുന്ന താമരകള്‍..

കൌതുകം വിട്ടുമാറാത്ത കണ്ണുകള്‍

കാറ്റില്‍ പറക്കുന്ന മുടിയിഴകള്‍

പ്രണയം മാത്രം ശ്വസിക്കുന്ന ഹൃദയം..!

2 comments:

  1. അറിയാതെ വരക്കുന്നുണ്ടാവും
    ഓരോ ചെളിയനക്കവും
    അറിയാത്ത രൂപങ്ങള്‍.
    ഉള്ളിലെ ചുവരില്‍ അറിയാതെ
    പതിഞ്ഞ ഇത്തിരി ചായത്തിലുമുണ്ടാവും
    കവിതയാവാന്‍ തുളുമ്പുന്ന
    വാക്കുകളുടെ നിഴല്‍പ്പാടുകള്‍.
    അവയാവും വാക്കുകളായി പിറന്ന്
    പൂക്കളായി തളിര്‍ക്കുന്നത്...

    ReplyDelete
  2. ഒരിക്കല്‍ ഞാന്‍ എഴുതി...
    പറഞ്ഞു കഴിഞ്ഞ വാക്കുകള്‍ കാറ്റായി മാറുന്നു
    കണ്ടു കഴിഞ്ഞ സ്വപ്‌നങ്ങള്‍
    പൂകളും എന്ന് ഇപ്പോള്‍ അതോര്‍മ്മ വന്നു
    ശര്യാണ് ഒന്നും പുതിതായി ഉണ്ടാകുന്നില്ലയിരിക്കാം
    എല്ലാം എല്ലാക്കാലത്തും ഇവിടെ ഉണ്ടായിരുന്നു..
    എന്നാല്‍ എല്ലാം മാറിക്കൊണ്ടേ ഇരിക്കുന്നു ...
    ഒന്ന് മറ്റൊന്നായി മാറുന്നു....അത് വീണ്ടും..വീണ്ടും...
    മറയുന്നു വെളിപ്പെടുന്നു മറയുന്നു... പുതിയ രൂപങ്ങളില്‍ സ്വപ്‌നങ്ങള്‍
    വീണ്ടും വീണ്ടും നമ്മെ തേടി വരുന്നു...
    ഇതിനിയില്‍ അവര്‍ ഭൂമിയെ എത്ര തവണ വലം വച്ചിട്ടുണ്ടാകും?
    ഓരോ ചെറു കാറ്റത്തും ഉണ്ടാകുന്ന ഈ ഇലയനക്കതിന്നു നന്ദി ....

    ReplyDelete