മഴ എന്നും എനിക്കിഷ്ടമാണ്
ഒരു കുറുമ്പിക്കുട്ടിയെപോലെ മഴയതെക്കിറങ്ങി ഓടാന്‍
എത്ര തവണ മനസ്സ് വെമ്പിയിട്ടുണ്ട്
മാനത്തെ വിശേഷങ്ങളുമായി വരുന്ന
ഓരോ മഴത്തുള്ളിയെയും സ്വീകരിക്കാന്‍
എല്ലാ മഴത്തുള്ളികളുടെയും സ്പര്‍ശനം ഏല്‍ക്കാന്‍
എത്ര ദൂരത്ത് നിന്നാണ് അവ വരുന്നത്
ഭൂമിയിലെത്തുമ്പോള്‍ വീടണയുന്ന യാത്രികന്റെ മനസ്സാവില്ലേ അവയ്ക്ക് ?
മുറ്റത്തുവലിച്ചു കെട്ടിയിരിക്കുന്ന കമ്പി അയയിലൂടെ
ഇത്ര ധൃതികൂട്ടി അവയെല്ലാം എങ്ങോട്ടാണ് ഓടിപോകുന്നത്?
ഒന്ന് ഒന്നിനോട് ചേരുന്നു
അവ ഒന്നായി വീണ്ടും നീങ്ങുന്നു, സ്പര്‍ധയില്ല ദുരയില്ല
ഒരു കാറ്റ് വന്നാല്‍ താഴേ വീണേക്കാം...
എങ്കിലും .. ആ നിമിഷത്തില്‍
ഉള്ളില്‍ സംതൃപ്തിയുടെ തിളക്കം മാത്രം
ഒരു മഴത്തുള്ളിയാവാന്‍ ആശിച്ചു പോകുന്നു
ഒടുവില്‍ ഭൂമിയുടെ മാറില്‍ താഴും വരെ.
നിഷ്കളങ്കതയുടെ കുളിര് ഉള്ളില്‍ പേറുന്ന ഒരു പളുങ്ങ് മണി ആവാന്‍
(1995 )
മഴത്തുള്ളികളുടെ ഘോഷയാത്ര.
ReplyDeleteബാല്യത്തിന്റെ കണ്ണിലെവിടെയോ ഉടക്കിനിന്ന
ഒരോര്‍മ്മയാണത്. എങ്ങോട്ടെന്നില്ലാതെ,
ലക്ഷ്യമറിയാതെ വെറുതെ ഒരൊഴുക്ക്.
ഒന്നിനും വേണ്ടിയല്ലാതെ പായുന്ന
മഴയുടെ കാലാളുകള്‍ എന്നോ അടര്‍ന്നുപോന്ന
സ്വപ്നത്തിന്റെ ഇത്തിരി കഷണങ്ങള്‍ തന്നെയല്ലേ.
മഴ അതില്‍ തന്നെ എത്ര സുന്ദരമാണ്? അത് ചുറ്റും നില്‍ക്കുന്നവയെ കൂടി സുന്ദരമാക്കുന്നു..എന്നാല്‍ ചോര്‍ന്നോര്‍ലിക്കുന്ന മേല്‍ക്കൊരകല്‍ക്കുതാഴെ അത് നീറ്റലും വേദനയും ആകുന്നു.. എല്ലമായിരിക്കെ തന്നെ മഴ ഒരു പ്രാര്‍ത്ഥനയാണ് എല്ലാം നനയ്ക്കുന്ന.. എല്ലാം കഴുകുന്ന 'ലക്ഷ്യമെതുമില്ലാതെ തനിയെ ഒഴുക്കുന്ന യഥാര്‍ത്ഥ പ്രാര്‍ത്ഥന .
ReplyDelete