Thursday, July 07, 2011

ഞാന്‍

നിമിഷങ്ങള്‍ വെറുതെ പെയ്തിറങ്ങുകയാണ്‌

ഞാന്‍ വല്ലാണ്ട് നനഞ്ഞഒലിച്ചിരിക്കുന്നു

അവ എന്‍റെ മുടി നാരുകളുടെ കാളിമ ഒഴുക്കി കളയുന്നു

നെറ്റിത്തടം ശൂന്യമാണ്

.മുടി ഇഴയുന്ന മുഖത്ത് ഇളം ചോപ്പ് നിറത്തില്‍

കലങ്ങിയ കണ്ണുകള്‍

കവിളിലൂടെ ഒലിച്ചിറങ്ങുന്ന ചാലുകള്‍

അവിടെ ഇവിടെയായി കരിവാളിച്ചു കിടക്കുന്ന ചതവിന്റെ പാടുകള്‍

ഖിന്ന ഭാവം

നിറം മങ്ങിയ ചുണ്ടുകളില്‍ പക്ഷെ വികൃതമായ ഒരു പുഞ്ചിരിയുണ്ട്

വേദനയില്‍ പൊതിഞ്ഞു ചായം പൂശിയ ഒന്ന്.

മഴ ഇനിയും തോര്‍ന്നിട്ടില്ല....

ഇപ്പോള്‍ എന്‍റെ മുടിക്ക് വെളുത്ത നിറമാണ്..

ഒലിച്ചിറങ്ങിയ കറുപ്പ് നിറം എന്‍റെ മുഖമാകെ പടര്‍ന്നിരിക്കുന്നു

മുഖം നിറയെ ചുളിവുകള്‍..

ഞാന്‍ ഞെട്ടി ഉണര്‍ന്നു..

എന്‍റെ കയ്യില്‍ ഇറുക്കിപിടിച്ച ഒരു പേന മാത്രം..!!

(1995 )

2 comments:

  1. പഴയ പെട്ടികള്‍ ഭൂതകാലം കാട്ടിത്തരുന്ന കണ്ണാടിയാണ്.
    അതു കാട്ടിത്തരും നാം പോലും മറന്ന നമ്മളെ.
    പൂവായും മഴയായും നമ്മുടെ വാക്കുകളെ.

    പഴമയുടെ കണ്ണാടിയില്‍ തെളിയുന്ന ഈ കവിതകള്‍
    മനുഷ്യരും പ്രകൃതിയും ലോകവും അതായിരുന്നൊരു
    കാലം അടയാളപ്പെടുത്തുന്നു.
    തെളിഞ്ഞ ജലാശയം പോലെ സുതാര്യമായ
    ഒരു മനസ്സില്‍ വാക്കു തീര്‍ക്കുന്ന പ്രതിബിംബങ്ങള്‍...

    ReplyDelete
  2. പണ്ട് മനസ്സില്‍ തെളിഞ്ഞ ഓരോ വെളിച്ചവും നിഴലും അക്ഷരങ്ങളായി ഉറങ്ങികിടന്ന ഡയറി താളുകള്‍ ചെതുക്കിച്ചു വിട്ടു തുടങ്ങിയപ്പോള്‍... അതിലൂടെ കണ്ണോടിക്കുമ്പോള്‍ മനസിലാകുന്നു നമ്മള്‍ പോലും മറന്ന പോയ മറ്റൊരു നമ്മെക്കുറിച്ചു... . കൊച്ചു കൊച്ചു സങ്കടങ്ങളുടെ ഭൂമികുലുക്കങ്ങളും.. സന്തോഷങ്ങളുടെ പെരുമഴകളും അടച്ചു സൂക്ഷിച്ച പാവം ഒരു മനസിനെ..!! നന്ദി നിശ്വാസങ്ങളില്‍ ഉണ്ടായ ആ ഇലയന്ക്കത്തിനു..

    ReplyDelete