Wednesday, October 13, 2010

കടലില്‍

കുഞ്ഞായിരുന്നപ്പോള്‍ ഒരിക്കല്‍ ഞാന്‍ കടലില്‍ വീണു പോയിട്ടുണ്ട്. അപ്പന്‍റെയും  അമ്മയുടെയും കൂടെ ഒരു ഉല്ലാസയാത്ര.. അപ്പനും കൂടുകാരും കടലില്‍ കുളിക്കാനായി പോയി. എനിക്ക് പോവാതിരിക്കാന്‍ കഴിഞ്ഞില്ല. അന്നും കടലെനിക്ക് വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു. എത്ര നേരം കടലില്‍ നോക്കിയിരുന്നാലും   എനിക്ക് മതിയാവുമായിരുന്നില്ല.. കേരളത്തിലെ ഒരു കടലില്ലാത്ത നാട്ടില്‍ ജീവിചിരുന്നതിനാലാവും എന്ന് ഞാന്‍ കരുതി... പിന്നെ മനോഹരമായ എന്തിനോടും ഉള്ള ഒരു ആകര്‍ഷണം മാത്രമാണെന്ന് കരുതി... എന്നാല്‍ അന്ന് ഞാന്‍ കടലില്‍ നോക്കിയിരുന്നപ്പോള്‍  ആരോ എന്നെ കൈ നീടി വിളിക്കുന്നത്‌ പോലെ തോന്നി. ചെറിയൊരു ഭയം എന്നില്‍ ഉണ്ടായിരുന്നുവെന്നത്  സത്യം എന്നാലും എനിക്ക് പോവാതിരിക്കാന്‍ കഴിഞ്ഞില്ല.. അഗാധമായി പ്രണയിക്കുന്ന കാമുകന്‍റെ കൈകളിലേയ്ക്കു എന്ന പോലെ ഞാന്‍ ഭയന്ന് ഭയന്ന് നീങ്ങി. കടല്‍ തിരകള്‍ ആദ്യം കാലുകളിലാണ് തൊട്ടത്‌. ഞാന്‍ പെട്ടെന്ന്ഞെട്ടി പിന്നോട്ട് മാറി ഭയം എന്നെ വിട്ടു പോയിരുന്നില്ല. തിര പിണങ്ങി തിരിച്ചു പോയപ്പോള്‍ പിന്‍തിരിഞ്ഞ് എന്നെ നോക്കി;.. ആ കണ്ണുകളിലെ പരിഭവം എനിക്ക് സഹിക്കാനായില്ല..! പിന്നോട്ടെടുത്ത കാലുകള്‍ പിന്നെ ചലിച്ചില്ല!
ഞാന്‍ അവിടെ തറഞ്ഞു നിന്നു !.. അവന്‍ വീണ്ടും ഓടി അടുത്തു..എന്നിട്ട്  എന്നെ വാരിപ്പുണര്‍ന്നു !!
.. ഞാന്‍ കരുതി എന്റെ കാലുകള്‍ മണ്ണില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്ന്.. എന്നെ നനച്ചിട്ട് തിര വീണ്ടും  ഒഴുകി പോകുമെന്ന്... എന്നാല്‍ അത്തവണ ഞാന്‍ കടലിന്‍റെ ഉപ്പു കലര്‍ന്ന കൈകളില്‍; നിറയെ സന്തോഷം നുരഞ്ഞു പൊങ്ങുന്ന, തിരയുടെ ഹൃദയം മാത്രമേ കണ്ടുള്ളൂ! എന്‍റെ കാലിനടിയിലേയ്ക്കുകൂടി തിരയുടെ വിരലുകള്‍ കയറുന്നത് അപ്പോള്‍ ഞാനറിഞ്ഞു.. മണല്‍ തരികള്‍ ഒഴിഞ്ഞു മാറുമ്പോള്‍ എന്‍റെ  പാദങ്ങളുടെ അടിയില്‍ ശൂന്യതയാണ് എന്ന് എനിക്ക്  തോന്നി.. ആ ശൂന്യതയിലേയ്ക്കു  ഞാന്‍ അറിയാതെ  വീണു പോയി...
പിന്നെ കടലും തിരകളും മാത്രം..!! എന്‍റെ കണ്ണുകള്‍ നീറുന്നുണ്ടായിരുന്നു പക്ഷെ.. അപ്പോഴും തിരയുടെ ഓരോ കണികയിലും  ഞാന്‍ പവിഴങ്ങളും അതില്‍ ഒളിച്ചിരിക്കുന്ന സ്വപ്നങ്ങളും കണ്ടു..!
 ഒരു തിര പെട്ടെന്ന് എന്നെ കോരിയെടുത്തു ആകാശത്തേയ്ക്ക് എറിഞ്ഞു   .. ഞാന്‍ കടലില്‍ നിന്ന് കരയെ നോക്കി കണ്ടു..
 പെട്ടെന്ന് ഒരു കുടുംബം എന്നെ തിരകളില്‍ കണ്ടു... ഞാനും കണ്ടു!! ഒരു അച്ഛനും അമ്മയും കുട്ടിയും.ആ സ്ത്രീയാണ് ആദ്യം കണ്ടത് പിന്നെ അവരുടെ ഭര്‍ത്താവിനെ കാണിച്ചു.. അയാള്‍  ഓടി വന്നു.. എന്നെ തിരകളുടെ കയ്യില്‍ നിന്നും വലിച്ചെടുത്തു.. അപ്പോഴേക്കും അപ്പനും കൂട്ടുകാരുമൊക്കെ ഓടിയെത്തി. ഞാന്‍ നനഞ്ഞിരുന്നു .. കടല്‍ തീരീത്തെ മണല്‍ തരികള്‍ എന്നെ ഒട്ടി നിന്നു..
 അപ്പന്‍റെ തോളിലിരുന്നു തിരികെ പോവുമ്പോള്‍ ഞാന്‍ എന്നെ തന്നെ നോക്കിക്കൊണ്ടിരുന്ന കടലിനെ നോക്കി.. തിരകള്‍ ചിരിക്കുകയായിരുന്നോ ? എന്‍റെ ആത്മ്മവിന്റെ പാതി അന്നാണ് കടല്‍ എടുത്തു കൊണ്ട് പോയതെന്ന് എനിക്ക് തോന്നുന്നു..

Sunday, October 10, 2010

On board

This wind has blown. Now, what can I say?

This is a journey where I went astray

The ropes are now cut, the ship has now moved

We have now crossed the maddening crowd..
When the cloud moved I turned around

I couldn’t find myself on board

I looked around raged and quailed

Standing inside a ship estranged

There, I behold my ship so far

Moving along like a sailing star

The one with a mast and sail I long

One where my heart and soul belong

I saw that my hands and legs are fixed


Though in a glue of scented gold.

I couldn’t move whatever I do

I cannot leave my sailors in woe.

That is a duty of captain in hull

Till I conclude my ride in a full

It is a drive with no return modes

Still there is hope far from these codes

There will be shore with mountains and hills

There will be seasons with cool raining drills

I will be free at the end of this ride...

Where i will see my love can abide

Still I perceive a rainbow ashore

Beckoning me to love evermore...

I have in me a heart profound

With Oceans of love it surround

I do believe that there will be pearls

If not in shore; under the whirls..!!!

Thursday, October 07, 2010

“Have any one seen my beloved..?”

“Have any one seen my beloved..?”


I asked to the wind on the pastures and sheep in the meadow.

They all looked at me with bewildered eyes.

With question marks filled ‘is it wise?’

I touched on the bark of a long forgotten tree.

So old and cracked its wounds I could see.

May be my nails were so long and sharp..

The tree began to bleed from the bark in a snap

The sap kept pouring like a cascade of life

As if it gushed from a gash by a knife.

It filled the air with a mystic scent

The scent of camphor: long preserved.

Soon it filled the land I stood

The fragrant sap from bleeding wood

Lo, I heard a cry  upon
In mountain lap a baby born

Daughter of clouds and mountain breeze

And they called her baby rain-amaze

Eyes of silver blue she had

And hair so black from the cloud

She seemed to have a light buried

Deep inside her heart timid
She smiled to flash her shiny teeth

There arose a lightning deep

Its rays…drew pictures on the sap..

Hues of heart, ah... It did map

Lines of gold with silver dots


And in its midst the face I dote

Friday, October 01, 2010

Return to hOpeZ

കാലം  ഒരു നീരൊഴുക്കു  പോലെയാണെന്ന്  പണ്ടെങ്ങോ എവിടെയോ കേട്ടിട്ടുള്ളതായി ഓര്‍ക്കുന്നു.. പോയാല്‍ പിന്നെ തിരിച്ചുകിട്ടാത്ത നീരൊഴുക്ക്.. എന്നാല്‍ . കടന്നു പോകുന്ന neerellam എങ്ങോട്ടാന്നോ  പോകുന്നത്.. അങ്ങോട്ടേയ്ക്ക് പോകാന്‍  എനിക്കൊരു  ഊഞ്ഞാല് കിട്ടി. അതില്‍ ഊയലാടിയപ്പോള്‍  ഞാന്‍ അറിഞ്ഞില്ല എങ്ങോട്ടാണ്  പോകുന്നതെന്ന്. ഓര്‍മ്മ നീരിന്ടെ  ഓളങ്ങളില്‍ മഞ്ഞു തലോടി കാറ്റ് ഉറങ്ങുന്ന  ഒരു മലന്ചെരിവ്  ഞാന്‍ കണ്ടു. മഞ്ചിരട്ടയ്ക്കുള്ളില്‍  വട്ടയിലകളില്‍ പൊതിഞ്ഞു എനിക്ക്  ഏറ്റവും പ്രിയപ്പെട്ടതു  അവിടെ തുടിക്കുന്നതായി മനസ്സ്  പറഞ്ഞു.. താഴ്വരയിലെ തണുത്ത പാറക്കൂട്ടത്തില്‍  ഇരുട്ടില്‍നിന്നും അകലെ ഒരു മിന്നാ മിനുങ്ങു തുടിച്ചുവോ?  കാലത്തിന്റെ മടക്കുകളില്‍  ഞാന്‍ പതിയെ തൊട്ടു . അന്ന് വരെ  ആ കാലങ്ങളില്‍ മൂടിക്കിടന്ന പവിഴപുറ്റുകള്‍  പെട്ടെന്ന്  നിശ്വസിച്ചു ഉണര്‍ന്നു എന്നെ മൂടിയ പ്രകാശത്തിന്റെ ശോഭ കണ്ടു ഞാന്‍ ഒരു നിമിഷം അദ്ഭുതപ്പെട്ടു, കണ്ണടച്ചു , പിന്നെ  തിരിച്ചറിഞ്ഞു.. ഇവിടെ മറന്നു വച്ചിരുന്നു ഞാനെന്തോ എന്ന്  .പിന്നീടു  നിറങ്ങള്‍ കൊണ്ട് മൂടിയതായി മാറി ലോകം..നിലാവിന്റെ ഒരു വേലിയേറ്റം  ഉണ്ട്ടായി..എന്റെ പാദം നനച്ചുകൊണ്ട് ആത്മാവിന്റെ പാതി കൊണ്ടുപോയ കടല്‍ അതെനിക്ക് തിരിച്ചു തന്നു..... ഞാന്‍ എന്നെത്തന്നെ  കടല്‍ തിരകളില്‍ കണ്ടു... !!!