കുഞ്ഞായിരുന്നപ്പോള്‍ ഒരിക്കല്‍ ഞാന്‍ കടലില്‍ വീണു പോയിട്ടുണ്ട്. അപ്പന്‍റെയും അമ്മയുടെയും കൂടെ ഒരു ഉല്ലാസയാത്ര.. അപ്പനും കൂടുകാരും കടലില്‍ കുളിക്കാനായി പോയി. എനിക്ക് പോവാതിരിക്കാന്‍ കഴിഞ്ഞില്ല. അന്നും കടലെനിക്ക് വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു. എത്ര നേരം കടലില്‍ നോക്കിയിരുന്നാലും എനിക്ക് മതിയാവുമായിരുന്നില്ല.. കേരളത്തിലെ ഒരു കടലില്ലാത്ത നാട്ടില്‍ ജീവിചിരുന്നതിനാലാവും എന്ന് ഞാന്‍ കരുതി... പിന്നെ മനോഹരമായ എന്തിനോടും ഉള്ള ഒരു ആകര്‍ഷണം മാത്രമാണെന്ന് കരുതി... എന്നാല്‍ അന്ന് ഞാന്‍ കടലില്‍ നോക്കിയിരുന്നപ്പോള്‍ ആരോ എന്നെ കൈ നീടി വിളിക്കുന്നത് പോലെ തോന്നി. ചെറിയൊരു ഭയം എന്നില്‍ ഉണ്ടായിരുന്നുവെന്നത് സത്യം എന്നാലും എനിക്ക് പോവാതിരിക്കാന്‍ കഴിഞ്ഞില്ല.. അഗാധമായി പ്രണയിക്കുന്ന കാമുകന്‍റെ കൈകളിലേയ്ക്കു എന്ന പോലെ ഞാന്‍ ഭയന്ന് ഭയന്ന് നീങ്ങി. കടല്‍ തിരകള്‍ ആദ്യം കാലുകളിലാണ് തൊട്ടത്. ഞാന്‍ പെട്ടെന്ന്ഞെട്ടി പിന്നോട്ട് മാറി ഭയം എന്നെ വിട്ടു പോയിരുന്നില്ല. തിര പിണങ്ങി തിരിച്ചു പോയപ്പോള്‍ പിന്‍തിരിഞ്ഞ് എന്നെ നോക്കി;.. ആ കണ്ണുകളിലെ പരിഭവം എനിക്ക് സഹിക്കാനായില്ല..! പിന്നോട്ടെടുത്ത കാലുകള്‍ പിന്നെ ചലിച്ചില്ല!
ഞാന്‍ അവിടെ തറഞ്ഞു നിന്നു !.. അവന്‍ വീണ്ടും ഓടി അടുത്തു..എന്നിട്ട് എന്നെ വാരിപ്പുണര്‍ന്നു !!
.. ഞാന്‍ കരുതി എന്റെ കാലുകള്‍ മണ്ണില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്ന്.. എന്നെ നനച്ചിട്ട് തിര വീണ്ടും ഒഴുകി പോകുമെന്ന്... എന്നാല്‍ അത്തവണ ഞാന്‍ കടലിന്‍റെ ഉപ്പു കലര്‍ന്ന കൈകളില്‍; നിറയെ സന്തോഷം നുരഞ്ഞു പൊങ്ങുന്ന, തിരയുടെ ഹൃദയം മാത്രമേ കണ്ടുള്ളൂ! എന്‍റെ കാലിനടിയിലേയ്ക്കുകൂടി തിരയുടെ വിരലുകള്‍ കയറുന്നത് അപ്പോള്‍ ഞാനറിഞ്ഞു.. മണല്‍ തരികള്‍ ഒഴിഞ്ഞു മാറുമ്പോള്‍ എന്‍റെ പാദങ്ങളുടെ അടിയില്‍ ശൂന്യതയാണ് എന്ന് എനിക്ക് തോന്നി.. ആ ശൂന്യതയിലേയ്ക്കു ഞാന്‍ അറിയാതെ വീണു പോയി...
പിന്നെ കടലും തിരകളും മാത്രം..!! എന്‍റെ കണ്ണുകള്‍ നീറുന്നുണ്ടായിരുന്നു പക്ഷെ.. അപ്പോഴും തിരയുടെ ഓരോ കണികയിലും ഞാന്‍ പവിഴങ്ങളും അതില്‍ ഒളിച്ചിരിക്കുന്ന സ്വപ്നങ്ങളും കണ്ടു..!
ഒരു തിര പെട്ടെന്ന് എന്നെ കോരിയെടുത്തു ആകാശത്തേയ്ക്ക് എറിഞ്ഞു .. ഞാന്‍ കടലില്‍ നിന്ന് കരയെ നോക്കി കണ്ടു..
പെട്ടെന്ന് ഒരു കുടുംബം എന്നെ തിരകളില്‍ കണ്ടു... ഞാനും കണ്ടു!! ഒരു അച്ഛനും അമ്മയും കുട്ടിയും.ആ സ്ത്രീയാണ് ആദ്യം കണ്ടത് പിന്നെ അവരുടെ ഭര്‍ത്താവിനെ കാണിച്ചു.. അയാള്‍ ഓടി വന്നു.. എന്നെ തിരകളുടെ കയ്യില്‍ നിന്നും വലിച്ചെടുത്തു.. അപ്പോഴേക്കും അപ്പനും കൂട്ടുകാരുമൊക്കെ ഓടിയെത്തി. ഞാന്‍ നനഞ്ഞിരുന്നു .. കടല്‍ തീരീത്തെ മണല്‍ തരികള്‍ എന്നെ ഒട്ടി നിന്നു..
അപ്പന്‍റെ തോളിലിരുന്നു തിരികെ പോവുമ്പോള്‍ ഞാന്‍ എന്നെ തന്നെ നോക്കിക്കൊണ്ടിരുന്ന കടലിനെ നോക്കി.. തിരകള്‍ ചിരിക്കുകയായിരുന്നോ ? എന്‍റെ ആത്മ്മവിന്റെ പാതി അന്നാണ് കടല്‍ എടുത്തു കൊണ്ട് പോയതെന്ന് എനിക്ക് തോന്നുന്നു..
No comments:
Post a Comment