ഇന്നലെ...
നനഞ്ഞ പുല്ലിലൂടെ പാദുകങ്ങള്‍ ഉപേക്ഷിച്ചു ഞാന്‍ നടന്നപ്പോള്‍
എന്‍റെ ഹൃദയത്തിലേയ്ക്ക് നീ കടത്തി വിട്ട ഓളങ്ങള്‍
രാത്രിയുടെ കറുപ്പ് വിരികളില്‍ വര്‍ണ്ണ ചായം തൂവിയത് നീ അറിഞ്ഞിരുന്നോ?
പൊക്കിള്‍ച്ചുഴിക്കു ചുറ്റും താമര കാടുകള്‍ വിടരുന്നതും
അവ കാറ്റില്‍ ആടുന്നതും ഞാന്‍ അറിയുന്നു.
അന്ന്...
പൂവുകള്‍ വീണുറങ്ങുന്ന നാട്ടുവഴികളില്‍
നിലാവില്‍ നിന്നോടൊപ്പം ഒരു ചെറിയ സൈക്കിളില്‍
ദൂരെ ഒരിടത്തു പോകുവാനാണ്
ഞാന്‍ എന്‍റെ തോള്‍ സഞ്ചി പുറത്തെടുത്തത് ..
അതില്‍ വീണു കിടന്നിരുന്ന വളപ്പൊട്ടുകള്‍ കുലുങ്ങിയുണര്‍ന്നതും അപ്പോഴാണ് .
സഞ്ചിയിലേക്ക് കൈയ്യിട്ട് ഞാന്‍ എന്‍റെ കിഴി തിരഞ്ഞു ...
കൈകളില്‍ നിന്നും പ്രകാശം സ്ഫുരിച്ചിരുന്നതിനാല്‍ ആവണം
എന്‍റെ കയ്യില്‍ എന്തോ കൊണ്ടതും
അതില്‍ രക്തം പൊടിഞ്ഞതും ഞാന്‍ അറിഞ്ഞതേയില്ല.
പുറത്തെടുത്തപ്പോഴും അവയുടെ വിറയല്‍ കെട്ടടങ്ങിയിട്ടുണ്ടായിരുന്നില്ല !!
എങ്കിലും ഇന്ന് ...
കയ്യില്‍ തറഞ്ഞ ക്ലോക്കിന്റെ സൂചി എന്നെ കരയിക്കുന്നെയില്ല ..!!
ഇപ്പോഴും ഇങ്ങനെയൊക്കെ എഴുതാന്‍കഴിയുന്നത് ഭാഗ്യം. വികാരഭരിതമായവാക്കുകള്‍. ബുദ്ധിയുടെശാഠ്യമില്ലാത്ത ഭാഷ.
ReplyDeletethanks
ReplyDeleteപണ്ടൊരു കുട്ടിയുണ്ടായിരുന്നു.
ReplyDeleteകടലോളം കിനാ കണ്ടൊരാള്‍.
കുന്നോളം ഉരിയാടിയൊരാള്‍.
അപ്പൂപ്പന്‍താടി പോലെ
കരിയില പോലെ
മഞ്ചാടി മണി പോലെ
വിശേഷപ്പെട്ടൊരാള്‍.
കുറേ കാലം കഴിഞ്ഞപ്പോള്‍
കുട്ടിയെ കാണാതായി.
നിറമുള്ള ഉടുപ്പുകളുമായി
പാറിനടക്കുന്ന മറ്റൊരാളെ
കാണാനായി.
പിന്നൊരു നാള്‍ മഴ പെയ്തു.
അന്ന് കണ്ടു
മഴവില്ലിന്റെ ചാരെ
വാക്കുതോറും പൂക്കളുള്ള
ഒരു കര.
കരയില്‍ ഒളിച്ചേ കണ്ടേ
കളിക്കുന്ന ഒരു കുട്ടി.
ഏറെ എഴുതാനാവട്ടെ
ഏറെ മുതിര്‍ന്ന കാലത്തും
ആ കുട്ടിത്തത്തിന്റെ
തൊങ്ങലുകള്‍.
റഷിദ് മനസിന്‍റെ കുട്ടിത്തം.. ഒരു കുറവാണോ എന്നറിയില്ല , എങ്കിലും ഇങ്ങനെയായിരിക്കാന്‍ തന്നെ ആണ് എനിക്കിഷ്ടം..!!ഒരു പക്ഷെ ഇങ്ങനെയൊക്കെ ആയിരിക്കാന്‍ മാത്രമേ എനിക്ക് ആകു...ഒത്തിരി നന്ദി നിന്റെ .. കമന്റിനും കവിതക്കും.. ഒരു പാട് പുറകോട്ടു പോയി തിരിച്ചുവന്നു.. പെട്ടെന്ന്
ReplyDelete