Friday, October 01, 2010
Return to hOpeZ
കാലം ഒരു നീരൊഴുക്കു പോലെയാണെന്ന് പണ്ടെങ്ങോ എവിടെയോ കേട്ടിട്ടുള്ളതായി ഓര്‍ക്കുന്നു.. പോയാല്‍ പിന്നെ തിരിച്ചുകിട്ടാത്ത നീരൊഴുക്ക്.. എന്നാല്‍ . കടന്നു പോകുന്ന neerellam എങ്ങോട്ടാന്നോ പോകുന്നത്.. അങ്ങോട്ടേയ്ക്ക് പോകാന്‍ എനിക്കൊരു ഊഞ്ഞാല് കിട്ടി. അതില്‍ ഊയലാടിയപ്പോള്‍ ഞാന്‍ അറിഞ്ഞില്ല എങ്ങോട്ടാണ് പോകുന്നതെന്ന്. ഓര്‍മ്മ നീരിന്ടെ ഓളങ്ങളില്‍ മഞ്ഞു തലോടി കാറ്റ് ഉറങ്ങുന്ന ഒരു മലന്ചെരിവ് ഞാന്‍ കണ്ടു. മഞ്ചിരട്ടയ്ക്കുള്ളില്‍ വട്ടയിലകളില്‍ പൊതിഞ്ഞു എനിക്ക് ഏറ്റവും പ്രിയപ്പെട്ടതു അവിടെ തുടിക്കുന്നതായി മനസ്സ് പറഞ്ഞു.. താഴ്വരയിലെ തണുത്ത പാറക്കൂട്ടത്തില്‍ ഇരുട്ടില്‍നിന്നും അകലെ ഒരു മിന്നാ മിനുങ്ങു തുടിച്ചുവോ? കാലത്തിന്റെ മടക്കുകളില്‍ ഞാന്‍ പതിയെ തൊട്ടു . അന്ന് വരെ ആ കാലങ്ങളില്‍ മൂടിക്കിടന്ന പവിഴപുറ്റുകള്‍ പെട്ടെന്ന് നിശ്വസിച്ചു ഉണര്‍ന്നു എന്നെ മൂടിയ പ്രകാശത്തിന്റെ ശോഭ കണ്ടു ഞാന്‍ ഒരു നിമിഷം അദ്ഭുതപ്പെട്ടു, കണ്ണടച്ചു , പിന്നെ തിരിച്ചറിഞ്ഞു.. ഇവിടെ മറന്നു വച്ചിരുന്നു ഞാനെന്തോ എന്ന് .പിന്നീടു നിറങ്ങള്‍ കൊണ്ട് മൂടിയതായി മാറി ലോകം..നിലാവിന്റെ ഒരു വേലിയേറ്റം ഉണ്ട്ടായി..എന്റെ പാദം നനച്ചുകൊണ്ട് ആത്മാവിന്റെ പാതി കൊണ്ടുപോയ കടല്‍ അതെനിക്ക് തിരിച്ചു തന്നു..... ഞാന്‍ എന്നെത്തന്നെ കടല്‍ തിരകളില്‍ കണ്ടു... !!!
Subscribe to:
Post Comments (Atom)
No comments:
Post a Comment