ദൂരെ നില്‍ക്കുമ്പോള്‍ അത് നിന്നെ ആകര്‍ഷിച്ചു എന്നത് സത്യം..
അടുത്ത് വന്നപ്പോള്‍ നിനക്ക് അത് ആശ്വാസമായി
മരവിപ്പിക്കുന്ന പുറത്തെ തണുപ്പില്‍ നീ എന്നെ സ്നേഹിച്ചു.
നിന്റെ കാല്‍ വിരലുകളില്‍ എന്റെ ചൂട് നിറഞ്ഞു
നിന്റെ സിരകളിലെ രക്തം
എന്റെ നാളങ്ങള്‍ പോലെ ആര്‍ത്ത് ഒഴുകി
എന്റെ നാളങ്ങള്‍ നിന്റെ പ്രണയത്തില്‍ ജ്വലിച്ചു നിന്നു
നിന്റെ കൈ പോള്ളികാനും എനിക്കറിയാം...!!!
അല്ലെങ്കില്‍ നീ എന്തെ ചുവടുകള്‍ പിന്നോട്ട് വച്ചു?
എന്റെ അഗ്നിക്ക് നിന്നെ പൊള്ളിക്കാന്‍ ആവില്ല..
നില നില്‍പ്പിന്റെ ശാസ്ത്രം..' ഭയം ഒരു ബുദ്ദിയാകുന്നു.'
എന്നാലും എന്തോ
തണുത്ത, വെള്ള പ്രകാശം പരത്തുന്ന ട്യൂബ് ലൈറ്റ് ആകുന്നതിലും എനിക്കിഷ്ടം
ഈ അഗ്നി ആയി ഇരിക്കാന്‍ തന്നെയാണ്
അഗ്നിചിറകുകളുള്ള ശലഭമേ...
ReplyDeleteതണുത്തുറഞ്ഞ മേഘപാളികൾക്കിടയിൽ നിന്റ് തീനാളങ്ങൾ ഇനിയും ജ്വലിക്കട്ടെ....
Othenan
നന്ദി . .!
ReplyDelete