Tuesday, February 22, 2011

പകലിലേക്ക് എത്തിനോക്കുന്ന രാത്രി




നേര്‍ത്തു നേര്‍ത്ത് ഒരു പൂവിതളോളം നേര്‍ത്ത ചന്ദ്രികയെ നോക്കി തലകുലുക്കിയാണ് ആ രാത്രി എത്തിയത് . അപ്പോള്‍  പകല്‍ പിരിഞ്ഞു പോയിട്ടുണ്ടായിരുന്നില്ല . പിരിയാനായി അവള്‍ കൂടാക്കിയുമില്ല അവളുടെ സ്വകാര്യതയെ വെല്ലുവിളിച്ചുകൊണ്ട്‌ രാത്രിയും അവിടെ തന്നെ നില്പായി.ദേഷ്യം കൊണ്ട് ചുവന്ന മുഖം തിരിച്ചു കടലിലേക്ക്‌ നോക്കി പകല്‍ തുടിതു നിന്നു. കടലില്‍ കുളിക്കാനായി കാലുകള്‍ തിരമാലകളില്‍ തോട്ടതെ ഉള്ളു ,അതാ പകലിലെക്കെതിനോക്കുന്നു.. രാത്രി.. കയ്യിലിരുന്ന കുമകുമ ചെപ്പ് ഊക്കില്‍  രാത്രിയുടെ മുഖത്തേയ്ക്കു വലിച്ചെറിഞ്ഞു നടന്നു പോകാനേ പാവം പകലിനു കഴിയുന്നുള്ളൂ...കാരണം രാത്രിയുടെ ഹൃദയത്തില്‍ ഒളിപ്പിച്ച കറുപ്പല്ലല്ലോ പകലിന്റെ ഉള്ളില്‍ തിളക്കുന്നത്‌ . മൃഗങ്ങള്‍ മുരളുന്ന രാത്രിയുടെ ശബ്ദമല്ലല്ലോ പകലിന്റെ സംഗീതം..!!
ഒന്നും അറിയാതെ കടല്‍തിരകള്‍ ആര്‍ക്കുവേണ്ടിയോ അലറി വിളിച്ചുകൊണ്ടിരിക്കുന്നു  ...

4 comments:

  1. ഒറ്റക്കായിപ്പോയി പാവമൊരു കടല്‍. പാവം രാത്രി. പാവം പകല്‍.
    പെയിന്റിങ് പോലെ ഈ ഭാഷ.

    ReplyDelete
  2. നന്ദി .. ഈ വാകുകള്‍ക്ക്

    ReplyDelete
  3. Very nice dee.....I agree that its like a painting. I can see it...feel it and dissolve in it...sorry, donno how to type in malayalam.

    ReplyDelete
  4. thank you bindu..
    കവിതയും പെയ്ന്റിങ്ങും ചെറു കുറിപ്പുകളും എല്ലാം ആത്മാവിന്‍റെ ചെറു മിന്നലാട്ടങ്ങള്‍ ആണല്ലോ!! അല്ലെ..? അത് അനുഭവിക്കാനും, രുചിക്കാനും അതില്‍ അലിഞ്ഞു ചേരാനും... സഹൃദയര്‍ക്ക് മാത്രമേ കഴിയു ... നന്ദി ഈ സഹൃദയത്വത്തിന് ....

    ReplyDelete