ക്ഷമിക്കു ,...
തെളിഞ്ഞ ആകാശനെഞ്ചിൽ കുത്തികയറ്റിയ നീണ്ട കുഴലിൽ ഞാൻ തുപ്പുന്നത് വിഷമാണ്!
താഴെ നിൽക്കുന്ന നിന്നെ തീണ്ടാതെ, ആവുന്നത്ര മേലേക്ക് കഴുത്തു നീട്ടി പിടിക്കുകയാണ് ഞാൻ!
ക്ഷമിക്കു
ഈ കാളകൂട വിഷം...
കൺഠത്തിൽ സൂക്ഷിക്കാൻ ...
കഴുത്തിനു ചുറ്റും സർപ്പങ്ങൾ ഇല്ലാത്ത
ചുറ്റും നടക്കുന്ന ഒന്നിനും നേരെ കലിയോടെ തുറക്കാൻ
തിരുനെറ്റിയിൽ തൃകണ്ണുകൾ ഇല്ലാത്ത എന്റെ ദുരവസ്ഥ ഓർത്ത്
ഉള്ളത് പുക പിടിച്ചു
ഉള്ളു കറുകറുത്ത ഒരു കണ്ഠനാളവും
എന്നും ഇപ്പോഴും തലയിൽ എരിയുന്ന തീയും മാത്രം!
No comments:
Post a Comment