എന്‍റെ പ്രണയം
അതിന്റെ ഓരോ അണുവിലും
എരിയുന്ന അഗ്നിയെ എന്നപോലെ അറിയുന്ന തീവ്രതയാണ് നീ
എന്നിലെ ജീവന്റെ നാളത്തെ
നീ നോക്കിയപ്പോള്‍ മാത്രമാണ് അതിന്റെ സ്ത്രൈണത
ഞാന്‍ പോലും അറിയുന്നത്
ജീവിതം ഒരു നാടകം ആണെന്ന് പറഞ്ഞ മഹാന് സ്തുതി
അങ്ങനെയാനെങ്ങില്‍
എനിക്ക് അതില്‍ നീയാടുന്ന വേഷത്തിന്റെ ഒരു നിഴലായാല്‍ മതി
ജീവിതം ഒരു കുമിളയാണെങ്കില്‍
നിന്റെ വിരല്‍ തുമ്പ് കൊണ്ട് മാത്രം പോട്ടി പോയാല്‍ മതിയെനിക്ക്.
നേര്‍ വരകളിലൂടെയുള്ള നടപ്പ് എന്നെ മടുത്ത ഞാന്‍
നീയാകുന്ന വെളുപ്പും കറുപ്പും വരകള്‍ക്കിടയില്‍
നിറമുള്ള ചായപെന്സിലുകള്‍ കൊണ്ട് സന്തോഷത്തോടെ..കോറി വരച്ചുകൊണ്ടിരിക്കുന്നു , അത്ഭുതമല്ലേ?
നീ എന്തുകൊണ്ട് എനിക്ക് ബന്ധനം ആകുന്നില്ല ?
കാരണം എന്നെ തന്നെ സംരക്ഷിക്കുന്ന കവച്ചമാണ് എനിക്ക് നീ.
ചട്ടകൂടുകളെ വെറുക്കുന്ന ഞാന്‍
എങ്ങനെ നീയാകുന്ന കൂട്ടില്‍ ഒതുങ്ങാന്‍ ആഗ്രഹിക്കുന്നു?
എങ്ങനെ എന്‍റെ ചിറകുകളുടെ ആകാശമാകുന്നു നീ?
ഒരു നീര്‍ത്തുള്ളി ആയെങ്ങില്‍
നിന്റെ മൂക്കിന്‍ തുമ്പിലൂടെ ചുണ്ടുകളുടെ വെളുംബിലൂടെ ഒലിച്ച്
ഞാന്‍ മണ്ണില്‍ വീണു അടിഞ്ഞോലാം
ഒരു വരയായി മാറാന്‍ സാധിച്ചാല്‍
നിന്റെ കൈവെള്ളയുടെ ഒത്ത നടുക്കുള്ള
ആ ഹൃദയരേഖയായാല്‍ മതിയെനിക്ക്
പ്രണയം അങ്ങനെ ആയിരിക്കാം
എന്നെ തന്നെ ഉടച്ചരച്ചു
നിന്നില്‍ ലയിപ്പിക്കുന്ന എന്തോ ഒന്ന് അതില്‍ ഉണ്ടായിരിക്കാം
ആശ്ചര്യം..!!
ഞാനും അപനിര്‍മ്മാണം ഇഷ്ടപെടുന്നുവോ?
എന്തുവാടാ ഈ അപനിര്‍മ്മാണം ?
ReplyDeleteവെളുത്ത ആക്ഷരത്തില്‍ എഴുതി ..
എന്തോ ..വായിക്കാന്‍ ഭയങ്കര പാടാ...
ആശംസകള്‍ ..
ഒരുപാട് നാളത്തെ ഇടവേളക്കു ശേഷം ചിന്നു കുട്ടി രംഗപ്രവേശന൦ ചെയ്തു ..
നല്ല സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു
hi Dhwani !! thanks for leaving ur lovely comment on my blog. and glad that i did find urs too that way..so, we are both in kuwait . excellent !! and wow girl !! i simply loved ur describtion of "dreamer !" how cud u ever write soo well. and hey..i have just made one more post on pick quicks and on quick picks as well..do drop by when u get the time. be a follower too, ok..if u like and lets stay connected :)
ReplyDeletehi sona, sorry that my reply is really this late... actually I staggered into my own blog .. after quite a while.. . hope you can read Malayalam too. I ll sure drop by and will stay connected. thanks for your comment :)
ReplyDelete