നേര്‍ത്തു നേര്‍ത്ത് ഒരു പൂവിതളോളം നേര്‍ത്ത ചന്ദ്രികയെ നോക്കി തലകുലുക്കിയാണ് ആ രാത്രി എത്തിയത് . അപ്പോള്‍ പകല്‍ പിരിഞ്ഞു പോയിട്ടുണ്ടായിരുന്നില്ല . പിരിയാനായി അവള്‍ കൂടാക്കിയുമില്ല അവളുടെ സ്വകാര്യതയെ വെല്ലുവിളിച്ചുകൊണ്ട് രാത്രിയും അവിടെ തന്നെ നില്പായി.ദേഷ്യം കൊണ്ട് ചുവന്ന മുഖം തിരിച്ചു കടലിലേക്ക് നോക്കി പകല്‍ തുടിതു നിന്നു. കടലില്‍ കുളിക്കാനായി കാലുകള്‍ തിരമാലകളില്‍ തോട്ടതെ ഉള്ളു ,അതാ പകലിലെക്കെതിനോക്കുന്നു.. രാത്രി.. കയ്യിലിരുന്ന കുമകുമ ചെപ്പ് ഊക്കില്‍ രാത്രിയുടെ മുഖത്തേയ്ക്കു വലിച്ചെറിഞ്ഞു നടന്നു പോകാനേ പാവം പകലിനു കഴിയുന്നുള്ളൂ...കാരണം രാത്രിയുടെ ഹൃദയത്തില്‍ ഒളിപ്പിച്ച കറുപ്പല്ലല്ലോ പകലിന്റെ ഉള്ളില്‍ തിളക്കുന്നത് . മൃഗങ്ങള്‍ മുരളുന്ന രാത്രിയുടെ ശബ്ദമല്ലല്ലോ പകലിന്റെ സംഗീതം..!!