മഴയില്ലാതെ പോലും കുട്ടികള്‍
കുടചൂടി മഴനനയാതെ ഒതുങ്ങി നടക്കുന്നത് കണ്ടിട്ടില്ലേ?
അത് പോലെ ഒരു രസം ..!!
എന്‍റെ മഴ എവിടെയോ തകര്‍ത്തു പെയ്യുന്നു!!
ഇവിടം വരെയെത്തുന്ന മഴയുടെ കയ്യില്‍ പിടിച്ചു.
വെള്ളത്തില്‍ തെന്നിവീഴാതെ ,
കാലുകള്‍ കൊണ്ട് മഴവെള്ളം തെറിപ്പിച്ചുള്ള നടത്തം പോലെ..!!
കാറ്റത്തു പാറി വീഴുന്ന മഴചീളുകള്‍ ശരീരത്തില്‍ ഉണ്ടാക്കുന്ന പുളകങ്ങള്‍ പോലെ..
മുഖത്തും ചുണ്ടിലും തലമുടിയിഴകളിലും തങ്ങി നില്‍ക്കുന്ന
മഴകണങ്ങളില്‍ തോടും പോലെ..
ഒരു രസം..!!