Tuesday, November 02, 2010

ഇന്നലെ

ഇന്നലെ...
 നനഞ്ഞ   പുല്ലിലൂടെ പാദുകങ്ങള്‍ ഉപേക്ഷിച്ചു ഞാന്‍ നടന്നപ്പോള്‍
എന്‍റെ ഹൃദയത്തിലേയ്ക്ക് നീ കടത്തി വിട്ട ഓളങ്ങള്‍
രാത്രിയുടെ കറുപ്പ് വിരികളില്‍ വര്‍ണ്ണ ചായം തൂവിയത് നീ അറിഞ്ഞിരുന്നോ?
 പൊക്കിള്‍ച്ചുഴിക്കു ചുറ്റും താമര കാടുകള്‍ വിടരുന്നതും 
അവ കാറ്റില്‍  ആടുന്നതും ഞാന്‍ അറിയുന്നു.
അന്ന്...
പൂവുകള്‍ വീണുറങ്ങുന്ന നാട്ടുവഴികളില്‍
നിലാവില്‍ നിന്നോടൊപ്പം ഒരു ചെറിയ സൈക്കിളില്‍
ദൂരെ ഒരിടത്തു പോകുവാനാണ്
 ഞാന്‍ എന്‍റെ തോള്‍ സഞ്ചി പുറത്തെടുത്തത് ..
 അതില്‍ വീണു കിടന്നിരുന്ന വളപ്പൊട്ടുകള്‍ കുലുങ്ങിയുണര്‍ന്നതും അപ്പോഴാണ്‌ .
സഞ്ചിയിലേക്ക് കൈയ്യിട്ട്  ഞാന്‍ എന്‍റെ കിഴി തിരഞ്ഞു ...
കൈകളില്‍ നിന്നും പ്രകാശം സ്ഫുരിച്ചിരുന്നതിനാല്‍ ആവണം 
എന്‍റെ കയ്യില്‍ എന്തോ കൊണ്ടതും
 അതില്‍ രക്തം പൊടിഞ്ഞതും ഞാന്‍ അറിഞ്ഞതേയില്ല.
 പുറത്തെടുത്തപ്പോഴും അവയുടെ വിറയല്‍  കെട്ടടങ്ങിയിട്ടുണ്ടായിരുന്നില്ല !!
എങ്കിലും  ഇന്ന് ...
കയ്യില്‍ തറഞ്ഞ ക്ലോക്കിന്റെ സൂചി എന്നെ കരയിക്കുന്നെയില്ല ..!!